കൊച്ചി: പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വനിത കമ്മീഷന്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. ജോസഫൈന്റെ കോലവും പ്രതിഷേധക്കാര്‍ കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്.

സംഭവത്തിന് തൊട്ട് മുന്‍പ് കെഎസ് യു പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച്‌ നടത്തിയിരുന്നു. ഇവരും കോലം കത്തിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്താണ് നീക്കിയത്. അതിനിടെ പ്രതിഷേധക്കാര്‍ കമ്മീഷന്‍ ആസ്ഥാനത്തേക്ക് തള്ളി കയറാന്‍ ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക