ബംഗളൂരു മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ഫോട്ടോയുമായി ലഹരി വിരുദ്ധ ദിനത്തില്‍ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ലഹരി താല്ക്കാലികമായി ചിരിപ്പിച്ചാലും, ശാശ്വതമായി കരയിക്കും എന്ന കുറിപ്പിന് ഒപ്പമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ബിനീഷ് കോടിയേരിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. ബിനീഷ് കോടിയേരി അഭിനയിച്ച ഇസ്‌പെക്ടര്‍ ഗരുഡ് സിനിമയിലെ കഥാപാത്രത്തിന്റെ ചിത്രമാണ് രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

https://m.facebook.com/story.php?story_fbid=858842764721362&id=182905228981789

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി 234 ദിവസമായി പരപ്പന അഗ്രഹാര ജയിലാണ്. 2020 ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അതിനിടെ ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി വീണ്ടും പിന്നീട് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക