മൂന്നിലവ് :പഠനാവശ്യത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈൽ ഫോൺ തകരാറിലായതോടെ, പഠനം പ്രതിസന്ധിയിലാവുമെന്നോർത്ത് ആശങ്കയിലായ ഒരു കുടുംബത്തിലെ മൂന്ന് വിദ്യാർത്ഥികൾക്ക് സ്വന്തനവുമായി മൂന്നിലവിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. മൂന്നിലവ് ഗ്രാമ പഞ്ചായത്തിലെ വാളകം സ്വദേശിനിയായ ബിരുദ വിദ്യാർത്ഥിനിക്കും, ഇളയ സഹോദരങ്ങൾക്കുമാണ് തങ്ങൾ സമാഹരിച്ച തുക ഉപയോഗിച്ച് പഠനാവശ്യത്തിനുള്ള പുതിയ മൊബൈൽ ഫോൺ വാങ്ങി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ നൽകിയത്. ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നതിനായി ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈൽ ഫോൺ തകരാറിലാവുകയും, സാമ്പത്തിക ബുദ്ധിമുട്ട് മൂലം പുതിയ ഫോൺ വാങ്ങാനാവാതെയും വിഷമസന്ധിയിലായ വിദ്യാർഥികളുടെ സാഹചര്യം അയൽവാസികളായ ആളുകൾ വഴി മനസ്സിലാക്കിയ പ്രദേശത്തെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പണം സമാഹരിച്ചു പുതിയ ഫോൺ വാങ്ങി വീട്ടിലെത്തി വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്.

യൂത്ത് കോൺഗ്രസ്‌ മൂന്നിലവ് മണ്ഡലം പ്രസിഡന്റ്‌ എബിൻ കെ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ്‌ സ്റ്റാൻലി മാണി, അന്റോച്ചൻ ജെയിംസ്, സാം ജോഷ് ജേക്കബ്, സുജിൻ മാണി, സുമിത് സാം തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ കർമപരിപാടിക്ക്‌ പിന്തുണയുമായി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീ.ഷൈൻ പാറയിൽ,ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക