കേരളം അതിജീവനത്തിൻറെ നാടാണ് എന്നത് ഇന്നലെ മൂന്നാർ രാജമലയിലും, കരിപ്പൂരിലും നടന്ന രക്ഷാ പ്രവർത്തനങ്ങളിലെ ജനപങ്കാളിത്തം തെളിയിച്ചതാണ്. ഇന്നിതാ പാലായിൽ നിന്ന് ഒരു നല്ല വാർത്ത. ഇന്നലെ പാലാ നഗരം വെള്ളത്തിൽ മുങ്ങി പോയിരുന്നു. വെള്ളം ഇറങ്ങിയപ്പോൾ ഒട്ടും താമസിയാതെ തന്നെ യൂത്ത് കോൺഗ്രസിൻറെ സന്നദ്ധ സേനയും ഇറങ്ങി. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ തോമസുകുട്ടി മുക്കാലയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസിൻറെ സന്നദ്ധ സേവന സംഘം വെള്ളം കേറി ഇറങ്ങിയ വീടുകൾ ശുചീകരിക്കുന്ന തിരക്കിലാണ് .

ഇന്നലെ പകൽ മുഴുവൻ ഇവർ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെയും,പാലായിൽ വന്ന് കുടുങ്ങിപ്പോയവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുവാനുള്ള ഓട്ടത്തിൽ ആയിരുന്നു.തോമസുകുട്ടി മുക്കാല, രാഹുൽ സേവിയർ, നിഖിൽ ഫ്രാൻസിസ്, വിഷ്ണു ബാബു, ബിബിൻ ബാബു, മാത്യു ജോസഫ്, റിജോ സെബാസ്റ്റ്യൻ, ജിനോ സിറിയക്, അലൻ എം ആൻറണി, ബോബി പീറ്റർ, ജോബിൻ, ജിലു സെബാസ്റ്റ്യൻ എന്നിവരാണ് യൂത്ത് കോൺഗ്രസ് പാലാമണ്ഡലം സന്നദ്ധ സേനയിലെ അംഗങ്ങൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2