കൊല്ലം: കൊറോണാ ഭീതിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. കൊല്ലം പുനലൂര്‍ തൊളിക്കോട്ടാണ് യുവാവ് ജീവനൊടുക്കിയത്. തൊളിക്കോട് സ്വദേശി സജികുമാര്‍ രാജി ദമ്ബതികളുടെ മകന്‍ വിശ്വ കുമാറാണ് (20) കൊവിഡിനെ പേടിച്ച്‌ ആത്മഹത്യ ചെയ്തത്. പുനലൂരിനടുത്ത് തൊളിക്കോട്ട് ഇന്നലെ പുലര്‍ച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വിശ്വ കുമാര്‍. കൊവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈല്‍ ഫോണില്‍ യുവാവിന്‍റെ സോഷ്യല്‍ മീഡിയ സ്റ്റാറ്റസ് കണ്ടെടുത്തതായി പൊലീസ് പറയുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പുനലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക