കോഴിക്കോട് : ലോക്ഡൗണ്‍ സമയത്ത് പൊലീസ് നടത്തുന്ന പരിശോധനയെക്കുറിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിന് താഴെ പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് പരസ്യമായി കമന്റിട്ട യുവാവ് പൊലീസ് പിടിയിൽ. പ്രജിലേഷ് പയമ്ബ്ര എന്ന യുവാവാണ് അറസ്റ്റിൽ ആയിരിക്കുന്നത്. സമൂഹ മാധ്യമത്തിൽ മോശം കമന്റ് പങ്കുവച്ചതിനു ചേവായൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.

പൊലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കള്‍ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചു പറിയ്ക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അല്ലാതെ വഴിയില്ല”  എന്നായിരുന്നു പ്രജിലേഷിന്റെ പോസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2