കൊല്ലം: പരവൂർ ചിറക്കരത്താഴത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഭർതൃ പീഡനം എന്ന പരാതിയുമായി യുവതിയുടെ വീട്ടുകാർ. 30 കാരിയായ വിജിതയെയാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ചിറക്കരതാഴം സ്വദേശിനി വിജിതയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒരു മാസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീട്ടിലെ കുളിമുറിയിൽ ആയിരുന്നു തൂങ്ങിയ നിലയിൽ കണ്ടത്.

അകത്തുനിന്ന് അടച്ചിരുന്ന കതക് ഗ്യാസ് സിലിണ്ടർ കൊണ്ടാണ് തകർത്തത്. വാതിൽ തകർത്ത് വിജിതയെ ആശുപത്രിയിലെത്തിച്ചത് ഭർത്താവ് രതീഷ് തന്നെ എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മരണത്തിന് പിന്നിൽ ഭർത്താവ് രതീഷിന്റെ പീഡനമാണെന്നാണ് വിജിതയുടെ അമ്മയുടേയും ബന്ധുക്കളുടേയും ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പൊലീസ് വിജിതയുടെ അമ്മയുടെ മൊഴി ശേഖരിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിദഗ്ധ പരിശോധനകൾക്ക് ശേഷം എല്ലാ വശങ്ങളും പരിശോധിച്ചാവും നടപടി എടുക്കുക എന്നാണ് പൊലീസ് നിലപാട്.