ചാലക്കുടി : സ്ഥലം മാറ്റം കിട്ടി നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവ പൊലീസുകാരന് ബൈക്കപടത്തില്‍ ദാരുണാന്ത്യം. പേരാമംഗലം സ്റ്റേഷനിലെ സിപിഒ ചേര്‍ത്തല മരുതൂര്‍വട്ടം കുന്നേല്‍ വീട്ടില്‍ പുരുഷോത്തമന്റെ മകന്‍ വിനോദ്(38)ആണ് ദേശീയപാത കൊരട്ടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് മരണം. വെള്ളിയാഴ്ച രാവിലെ 7.30ഓടെ പൊങ്ങത്താണ് അപകടമുണ്ടായത്.

വിനോദ് ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ മറ്റൊരു മോട്ടര്‍ സൈക്കിളുമായി ഇടിച്ച്‌ മറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദിനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പേരാമംഗലത്ത് നിന്നും എറണാകുളം സിറ്റിയിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോവുകയായിരുന്നു വിനോദ്.കൊരട്ടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സുജമോള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2