ഡാർലിം​ഗ്ടൺ: ലൈംഗിക ബന്ധത്തിനിടയില്‍ സ്ത്രീയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയ യുവാവിന്‌ നാല് വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ. 24 ബോട്ടില്‍ ബിയര്‍ കുടിച്ച ശേഷം ഇയാള്‍ യുവതിയുമായി ലൈം​ഗിക ബന്ധത്തിലേര്‍പ്പെട്ടു.

അതിനിടെയാണ് യുവതി കൊല്ലപ്പെടുന്നത്. ഡാര്‍ലിംഗ്ടണില്‍ നിന്നുള്ള സാം പൈബസ് എന്ന 32 -കാരനാണ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ സോഫി മോസ് എന്ന യുവതിയെ കഴുത്തില്‍ സമ്മര്‍ദ്ദം ചെലുത്തി കൊലപ്പെടുത്തിയത്. ഇയാള്‍ കൊലപാതക കുറ്റം സമ്മതിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പക്ഷേ, ‘താന്‍ അവളെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല’ എന്നാണ് ഇയാള്‍ പറയുന്നത്. തങ്ങള്‍ക്കിടയിലുണ്ടായത് ‘റഫ് സെക്സ്’ ആണ് എന്നാണ് ഇയാളുടെ വാദം.

എന്നാല്‍, ഇയാള്‍ക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നും നടന്നത് സ്ത്രീക്കെതിരെയുള്ള വ്യക്തമായ ലൈം​ഗികാതിക്രമം ആണെന്നും സ്ത്രീപക്ഷസംഘടനകള്‍. റഫ് സെക്സ് എന്ന വാചകം സ്ത്രീകള്‍ക്ക് ഭയപ്പെടുത്തുന്ന സന്ദേശമാണ് നല്‍കുന്നത് എന്നും ഇവര്‍ പറഞ്ഞു.

‘ഒരു സ്ത്രീയെ കഴുത്തു ഞെരിച്ച്‌ കൊല്ലുന്നത് വെറും അപകടം മാത്രമായിട്ടാണ് കാണുന്നത്. അല്ലാതെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഗുരുതരമായ ആക്രമണങ്ങളായിട്ടല്ല’ -‘വീ കാണ്ട് കണ്‍സെന്‍റ് ടു ദിസ്’ എന്ന സ്ത്രീപക്ഷ സംഘടനയുടെ വക്താവ് പറഞ്ഞു. ‘

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക