ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ര്‍ ചു​ര​കു​ളം എ​സ്റ്റേ​റ്റി​ലെ ആ​റു വ​യ​സു​ള്ള കു​ട്ടി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് പീ​ഡി​പ്പി​ച്ച ശേ​ഷം പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി അ​ര്‍​ജു​ന്‍ അ​റ​സ്റ്റി​ലാ​യി.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് പെ​ണ്‍​കു​ട്ടി​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഷാ​ള്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വീ​ടി​നു പു​റ​ത്തു​പോ​യി തി​രി​കെ​യെ​ത്തി​യ സ​ഹോ​ദ​ര​നാ​ണ് പെ​ണ്‍​കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ന്ന​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ലാ​ണ് മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യു​ന്ന​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പെ​ണ്‍​കു​ട്ടി ക​ടു​ത്ത പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്ന​ത്. ഏ​റെ നാ​ളാ​യി യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ള്‍ പ​ണി​ക്കു​പോ​കു​ന്ന സ​മ​യം മു​ത​ലെ​ടു​ത്താ​ണ് ഇ​യാ​ള്‍ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

കൃ​ത്യം ന​ട​ന്ന ദി​വ​സം ക​ടു​ത്ത പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ബോ​ധ​ര​ഹി​ത​യാ​യി. ഇ​തോ​ടെ മ​ര​ണ​പ്പെ​ട്ടു​വെ​ന്ന് ക​രു​തി കു​ട്ടി​യെ അ​ര്‍​ജു​ന്‍ ഷാ​ളി​ല്‍ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക