തൃശ്ശൂർ: സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന കേസില്‍ ക്ഷേത്രത്തിലെ കീഴ്ശാന്തി അറസ്റ്റില്‍. തിരുവല്ല സ്വദേശി ഗോപീകൃഷ്ണന്‍ ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയില്‍ ആയത്. തൃശ്ശൂര്‍ പാര്‍ളിക്കാട് സുബ്രമണ്യ ക്ഷേത്രത്തിലെ കീഴ്ശാന്തി ആണ് പിടിയിലായ ഗോപി കൃഷ്ണന്‍.

രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്നു സ്ത്രീകളോട് അശ്ലീലച്ചുവ യില്‍ സംസാരിക്കുന്നത് ഇയാള്‍ പതിവാക്കിയിരുന്നു. പരാതികള്‍ തുടര്‍ന്നതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെന്റല്‍ കോളേജ് വിദ്യാർത്ഥിനിയെ ബൈക്കില്‍ പിന്തുടര്‍ന്നു ലൈംഗിക ചുവയോടെ സംസാരിച്ചതിനും, മെഡിക്കല്‍ കോളേജിലെ നഴ്‌സിനോട് മോശമായി പെരുമാറുകയും ചെയ്ത കേസിലും ആണ് ആണ് അറസ്റ്റ്. മെഡിക്കല്‍ കോളേജില്‍ സ്ട്രീറ്റ് ലൈറ് ഇല്ലാത്ത കാട് പിടിച്ച പ്രദേശങ്ങളില്‍ ആണ് ഇയാള്‍ ബൈക്കില്‍ കറങ്ങിയിരുന്നത്.

മറ്റൊരു ആളുടെ പേരില്‍ ഉള്ള ബൈക്കില്‍ ആയിരുന്നു സഞ്ചാരം കൂടുതല്‍ പേര്‍ പരാതിയുമായി വരാന്‍ സാധ്യത ഉണ്ടെന്നു മെഡിക്കല്‍ കോളേജ് പോലീസ് വ്യക്തമാക്കി