പാലാ : രാമപുരത്ത് യുവതിയായ വീട്ടമ്മയെ പുലര്‍ച്ചെ മുതല്‍ കാണാതായതായി പരാതി. രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പൂവക്കുളം കാരമല കുമ്പളാം പൊയ്കയില്‍ ഭാഗത്തുള്ള 22 കാരിയേയാണ് കാണാതായത്.

ഇന്നു പുലര്‍ച്ചെ 4 മണി വരെ യുവതി വീട്ടിലുണ്ടായിരുന്നതായി ഭര്‍ത്താവ് രാമപുരം പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.രാമപുരം എസ്. എച്ച്‌. ഒ. കെ. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക