വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവഡോക്ടർ മരിച്ചു. വിമുക്ത ഭടൻ കൊഴക്കോട്ടൂർ മങ്ങാട്ടുപറമ്പൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദ (24)യാണു മരിച്ചത്. 28ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ ഷാഹിദയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ബിഡിഎസ് പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക