സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ 24 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ തമിഴ്നാട്ടിൽ നിന്നും എത്തിയതാണ്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 452 ആയി. 48 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ ആകെ 1717 പേർക്ക് കോവിഡ് ബാധിച്ചു. 1262 പേർ രോഗമുക്തരായി.

സംസ്ഥാനത്തിനു പുറത്തുനിന്നുവന്ന 158 പേരും, വിദേശത്തുനിന്ന് എത്തിയ 153 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള 418 പേരും ഉൾപ്പെടെ 729 പേർക്ക് പുതിയതായി ക്വാറന്റയിൻ നിർദ്ദേശിച്ചു. ജില്ലയിൽ 10105 പേരാണ് നിരീക്ഷണത്തിലുള്ളത്.

പുതിയതായി 795 സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. 1115 പേരുടെ സ്രവം പരിശോധനക്കയച്ചു. ഇതുവരെ ആകെ 40735 സാമ്പിളുകളാണ് പരിശോധിച്ചത്.

*രോഗം സ്ഥിരീകരിച്ചവർ*

??സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
=======
1.അയ്മനം സ്വദേശി (37)

2.മണർകാട് സ്വദേശി (17)

3.മാഞ്ഞൂർ കാഞ്ഞിരത്താനം സ്വദേശിനി (56)

4.മാഞ്ഞൂർ കാഞ്ഞിരത്താനം സ്വദേശി (71)

5.മാഞ്ഞൂർ കാഞ്ഞിരത്താനം സ്വദേശിനി (62)

6.അയർക്കുന്നം സ്വദേശിനി (46)

7.ഏറ്റുമാനൂർ സ്വദേശിനി (26)

8.വിജയപുരം സ്വദേശിനി (58)

9.വിജയപുരം സ്വദേശിനി (50)

10.വിജയപുരം സ്വദേശി (18)

11.ഏറ്റുമാനൂർ സ്വദേശി (38)

12.ഏറ്റുമാനൂർ സ്വദേശിനി (51)

13.ഏറ്റുമാനൂർ സ്വദേശിനി (40)

14.ഏറ്റുമാനൂർ സ്വദേശിനി (37)

15.കുറിച്ചി സ്വദേശി (36)

16.കുറിച്ചി സ്വദേശി (30)

17.മാടപ്പള്ളി സ്വദേശിനി (50)

18.മാടപ്പള്ളി സ്വദേശി (59)

19.കടുത്തുരുത്തി സ്വദേശിനി (58)

20.മണർകാട് സ്വദേശിനി (40)

21.മണർകാട് താമസിക്കുന്ന തുരുത്തി സ്വദേശിനി (39)

22.കോട്ടയം മുട്ടമ്പലം സ്വദേശിനി (35)

23.അതിരമ്പുഴ സ്വദേശിയായ ആൺകുട്ടി (4)

സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയയാൾ
24.തമിഴ്നാട്ടിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി (51)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2