ന്യൂഡല്‍ഹി:രാജ്യത്തിന് ആശ്വാസം നല്‍കി കൊണ്ട് കോവിഡ് വാക്‌സിന്‍ നവംബറില്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.
പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാലയാണ് ഇതു സംബന്ധിച്ചു വിവരങ്ങള്‍ പുറത്ത് വിട്ടത്.മരുന്നിന് ഏകദേശം 1000 രൂപ വില വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണം നടത്താത്ത മരുന്നിനായി 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1500 കോടി രൂപ) ചെലവഴിക്കാനുള്ള തീരുമാനം വെറും 30 മിനിറ്റിനുള്ളിലാണ് സ്വീകരിച്ചത്. രണ്ടും മൂന്നും ഘട്ട ട്രയലുകള്‍ പരാജയപ്പെട്ടാല്‍ നിര്‍മിച്ച മുഴുവന്‍ മരുന്നും നശിപ്പിച്ചു കളയേണ്ടി വന്നേനെ. വെറും 30 മിനിട്ടിനുള്ളില്‍ തന്നെ മുന്നോട്ടുപോകാനുള്ള തീരുമാനം ഏകകണ്ഠമായി എടുക്കുകയായിരുന്നുവെന്നും അദര്‍ പൂനവാല പറഞ്ഞു.
ഇന്ത്യയില്‍ എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കാന്‍ രണ്ടു വര്‍ഷം വേണ്ടിവരും.അടുത്തമാസം മുതല്‍ രണ്ടരമാസം നീണ്ടു നില്‍ക്കുന്ന മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണം ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.
ട്രയല്‍ പോസിറ്റീവായാല്‍ നവംബറില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും അദര്‍ പൂനവാല പറഞ്ഞു. ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനോടൊപ്പം മറ്റ് രാജ്യങ്ങളില്‍ കൂടി വാക്‌സിനേഷന്‍ ലഭ്യമായങ്കില്‍ മാത്രമെ വേണ്ടത്ര രീതിയില്‍ ഇത് കൊണ്ട് ഗുണപ്രദമാവുകയുള്ളു എന്നും അദേഹം പറഞ്ഞു.മരുന്നു ആദ്യം ലഭ്യമാക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡോക്ടര്‍മ്മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മരുന്ന് ആദ്യ ഘട്ടത്തില്‍ നല്‍കുന്നത് എന്നാണ് അദേഹം വ്യക്തമാ്ക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2