ന്യുഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും 1983ലെ ലോകകപ്പ് വിജയ ടീമില്‍ അംഗവുമായിരുന്ന യശ്പാല്‍ ശര്‍മ്മ അന്തരിച്ചു. ഹൃദയാഘാഷതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 7.40 ഓടെയായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു.

രാജ്യാന്തര കരിയറില്‍, 37 ടെസ്റ്റുകളില്‍ നിന്നായി 1,606 റണ്‍സ് എടുത്ത യശ്പാല്‍ 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 883 റണ്‍സ് ഏകദിനങ്ങളില്‍ സ്വന്തമാക്കി. 1978ല്‍ സിയാല്‍കോട്ടില്‍ പാകിസ്താനെതിരെയായിരുന്നു അരങ്ങേറ്റം. 26 പന്തുകളില്‍ നിന്ന് 11 റണ്‍സ് എടുത്തു. എന്നാല്‍ ആ മത്സരത്തില്‍ പാകിസ്താന്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

1979ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഏറ്റവും നീണ്ട മത്‌സരം കാഴ്ചവച്ചത്.

1983 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഫൈസനലില്‍ കളിക്കാനിറങ്ങിയ യശ്പാല്‍ ശര്‍മ്മ 11 റണ്‍സ് സ്വന്തമാക്കിയിരുന്നു. 1985ലാണ് അവസാന രാജ്യാന്തര മത്സരം. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനമായിരുന്നു അത്.

യശ്പാലിന്റെ സംസ്‌കാരം പിന്നീട്. ഭാര്യയും മൂന്നു മക്കളുമുണ്ട്.