കേരള കോൺഗ്രസ് എമ്മിന് ഇടതുമുന്നണിയിൽ അത്ഭുതകരമായ പരിഗണനയാണ് സിപിഎം നൽകുന്നത്. എന്നാൽ സംസ്ഥാന നേതൃത്വം നൽകുന്ന ഈ പരിഗണന പ്രാദേശിക ഘടകങ്ങൾക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ല. അവർ വളരെയധികം പ്രകോപിതരായ ആണ്. സംഘടനാപരമായ അച്ചടക്കം പരസ്യമായി ലംഘിക്കുന്ന കാഴ്ചകൾ കേരള സിപിഎമ്മിൽ അത്യപൂർവ്വമാണ്,പ്രത്യേകിച്ച് പിണറായി വിജയൻ നേതൃത്വം വഹിക്കുമ്പോൾ. എന്നാൽ ഇന്ന് കേരളത്തിൽ പലയിടത്തും നടന്ന പരസ്യ പ്രതിഷേധങ്ങൾ സിപിഎം സംസ്ഥാന നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

കേരള കോൺഗ്രസിനെതിരെ കുറ്റ്യാടിയിൽ തെരുവിലിറങ്ങിയത് നൂറുകണക്കിന് പ്രവർത്തകർ:

നൂറുകണക്കിന് പ്രവർത്തകരാണ് ഇന്ന് കേരള കോൺഗ്രസിന് സീറ്റ് വിട്ടുകൊടുത്തത് പ്രതിഷേധിച്ച് കുറ്റ്യാടിയിൽ തെരുവിലിറങ്ങിയത്. നിസ്സാര ബോട്ടുകൾക്ക് നഷ്ടപ്പെട്ട കുറ്റ്യാടി സംഘടനാ സംവിധാനം തീരെയില്ലാത്ത കേരള കോൺഗ്രസിന് വിട്ടുകൊടുത്തത് പ്രാദേശികമായി പ്രവർത്തകരെ നേതൃത്വത്തിന് എതിരെ ആക്കിയിട്ടുണ്ട്. കുറ്റ്യാടിയിൽ പ്രകടനം നടത്തിയത് സിപിഎമ്മുകാർ തന്നെയാണെന്ന് ജില്ലാസെക്രട്ടറി പി മോഹനൻ വ്യക്തമാക്കിയത് പശ്ചാത്തലത്തിലാണ്. അനുനയത്തിന് സമീപനമാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നത്. പ്രവർത്തകരെ കാര്യം പറഞ്ഞു മനസ്സിലാക്കും എന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്.

റാന്നിയിലും പ്രതിഷേധം ശക്തം:

25 വർഷക്കാലം രാജു എബ്രഹാം അരിവാൾചുറ്റിക ചിഹ്നത്തിൽ വിജയിച്ച റാന്നി വിട്ടു കൊടുത്തതിൽ പ്രവർത്തകർ അതൃപ്തരാണ്. ഇവിടെ കേരള കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കുവാൻ തങ്ങൾ കൂടെ ഉണ്ടാവില്ല എന്ന് പരസ്യമായി ലോക്കൽ കമ്മിറ്റി യോഗത്തിൽ പ്രവർത്തകർ പ്രഖ്യാപിച്ചു. നേതൃത്വം എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മറ്റി യോഗത്തിൽ നിന്ന് പ്രവർത്തകർ ഇറങ്ങിപ്പോയ ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പൂഞ്ഞാറിലും കേരള കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ ശക്തമായ സിപിഎം പ്രവർത്തക വികാരം: 

മുന്നണികളെ വെല്ലുവിളിച്ച് പിസി ജോർജ് വീണ്ടും സ്വതന്ത്രനായി മത്സരിക്കുന്ന പൂഞ്ഞാറിൽ ഇടതുമുന്നണി പ്രവർത്തകരുടെ വികാരം കേരള കോൺഗ്രസ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന് എതിരാണ്. അനൗപചാരികമായി സീറ്റ് ഉറപ്പിച്ചു കഴിഞ്ഞതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹത്തിനു വേണ്ടി നടത്തിയ പ്രചരണങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് സിപിഎം ലോക്കൽ കമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കൂടാതെ ജനപക്ഷ പിന്തുണ സ്വീകരിച്ച് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് ജോർജ് അത്യായിലിനെ ഇന്ന് സിപിഎം പുറത്താക്കിയിരുന്നു.

ചങ്ങനാശ്ശേരി കേരള കോൺഗ്രസിന് വിട്ടുകൊടുത്തത് സിപിഐ പ്രതിഷേധം വകവെക്കാതെ:

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി സീറ്റിന് പകരം ചങ്ങനാശ്ശേരി സീറ്റ് സിപിഐ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉയർത്തിയ ശക്തമായ എതിർപ്പിനെ വകവെക്കാതെയാണ് സിപിഎം ചങ്ങനാശ്ശേരിയിൽ ജോസ് കെ മാണി വിഭാഗത്തിന് കൊടുത്തത്. തോടുകൂടി കോട്ടയം ജില്ലയിൽ സിപിഐ വൈക്കത്ത് മാത്രമാണ് മത്സരിക്കുന്നത്. ജില്ലയിൽ കേരള കോൺഗ്രസിന് അഞ്ചു സീറ്റുകളും സിപിഎമ്മിന് മൂന്നു സീറ്റുകളും മാത്രമാണുള്ളത്. സിപിഐയും മുന്നണിയിൽ തങ്ങളോട് കാണിച്ച നീതിയുടെ എന്ന വികാരം പങ്കുവെക്കുന്നു.

പാർട്ടിയെ മറന്നുള്ള പിണറായിയുടെ തുടർഭരണ മോഹം പ്രവർത്തകരെ പ്രകോപിപ്പിക്കുന്നു?

ആലപ്പുഴയിലും, കണ്ണൂരിലും പാർട്ടിക്കുള്ളിൽ നടത്തിയ വെട്ടിനിരത്തലുകളും സിപിഎമ്മിൽ വ്യാപകപ്രതിഷേധം ഉയർത്തുന്നുണ്ട്. പൊന്നാനിയിൽ ആയിരത്തോളം ആളുകൾ ആണ് നേതൃത്വത്തെ വെല്ലുവിളിച്ച് തെരുവിലിറങ്ങിയത്. ഇതിനു പുറമേ  പത്തനംതിട്ടയിലും കോഴിക്കോടും കോട്ടയത്തും ജോസ് ഭാഗത്തിന് പ്രാദേശിക ഘടകങ്ങളിൽ നിന്ന് ശക്തമായ എതിർപ്പ് ഉയരുന്നത്. 2011 നടന്ന പൊതുതിരഞ്ഞെടുപ്പിൽ തുടർ ഭരണ സാധ്യതയുണ്ടായിരുന്ന വി എസ് സർക്കാരിനെ അട്ടിമറിക്കാൻ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ സിപിഎം മേൽക്കോയ്മ സീറ്റ് വിഭജനത്തിൽ ഉൾപ്പെടെ കാട്ടിയത് കാരണമായിരുന്നു. എന്നാൽ ഇന്ന് പിണറായിക്ക് തുടർ ഭരണം ഉറപ്പുവരുത്തുവാൻ പാർട്ടിയെ തന്നെ പലയിടങ്ങളിലും അടിയറവച്ചു എന്നാണ് പ്രവർത്തക വികാരം. പരസ്യ പ്രതിഷേധങ്ങൾ ഉണ്ടാകാത്ത സ്ഥലങ്ങളിൽ പോലും ശക്തമായ അടിയൊഴുക്കുകൾ ഉണ്ട്. ഒരുപക്ഷേ ഈ തീരുമാനങ്ങൾ ഭരണ നഷ്ടത്തിന് പോലും കാരണം ആകുന്ന  വിധത്തിൽ പ്രവർത്തകരെ പാർട്ടി നേതൃത്വത്തിന് എതിരാകും എന്ന ആശങ്കയും മുതിർന്ന നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. എങ്കിലും പിണറായി വിജയനോട് ഏറ്റുമുട്ടുവാൻ ശക്തി ഇല്ലാത്തതിനാൽ പലരും നിശബ്ദത പാലിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2