ദില്ലി: രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി കറന്‍സി അച്ചടിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയില്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 7.3 ശതമാനം ചുരുങ്ങി. എങ്കിലും രാജ്യത്തെ സമ്ബദ് വ്യവസ്ഥയുടെ അടിത്തറ ശക്തമാണെന്നും മന്ത്രി വ്യക്തമാക്കി.

ആത്മനിര്‍ഭര്‍ ഭാരത് മിഷന്റെ പിന്തുണയില്‍ സാമ്ബത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്നും അവര്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തോടെയാണ് രാജ്യത്തെ സാമ്ബത്തിക നില പ്രതിസന്ധിയിലായത്. 2000 രൂപയുടെ നോട്ടുകള്‍ അച്ചടി നിര്‍ത്തിയെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ച്‌ തുടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക