കൊല്ലം: സ്ത്രീകള്‍ക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മിഷന്‍റെ വിശ്വാസ്യതയെ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ തകര്‍ത്തതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അവരോട് സഹതാപമാണുള്ളത്. ജോസഫൈന്‍റെ പാര്‍ട്ടിയും സര്‍ക്കാരും വിഷയം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. നിലമേലില്‍ വിസ്‌മയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ധൈര്യം പകരേണ്ട സംവിധാനമാണ് വനിതാകമ്മിഷന്‍. എന്നാല്‍ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അത്ഭുതപ്പെടുത്തി. എന്തുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് മനസിലാകുന്നില്ല. സീനിയറായ ഒരു പൊതുപ്രവര്‍ത്തകയ്ക്ക് എങ്ങനെ ഇത്തരത്തില്‍ പെരുമാറാനാകുമെന്നും സതീശന്‍ ചോദിച്ചു.ജോസഫൈനെ വ്യക്തിപരമായി അധിക്ഷേപിക്കാനില്ല. ദുരനുഭവങ്ങള്‍ ഉണ്ടാകുമ്ബോള്‍ അത്മഹത്യയല്ല അവസാന വഴിയെന്ന് തിരിച്ചറിഞ്ഞ് പെണ്‍കുട്ടികള്‍ കൂടുതല്‍ കരുത്തരാകണമെന്നും സതീശന്‍ പറഞ്ഞു. രാവിലെ ഏഴരയോടെയാണ് പ്രതിപക്ഷ നേതാവ് വിസ്‌മയയുടെ വീട്ടിലെത്തിയത്. മാതാപിതാക്കളും സഹോദരനും തങ്ങളുടെ മകള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ പ്രതിപക്ഷ നേതാവിനോട് വിശദീകരിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഡി സി സി അദ്ധ്യക്ഷ ബിന്ദു കൃഷ്‌ണ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം വിസ്‌മയയുടെ വീട്ടിലെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group