കല്‍പ്പറ്റ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം അശ്ലീല വീഡിയോ അയക്കുന്നത് പതിവാക്കിയ യുവാവിനെ വയനാട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നമ്ബര്‍ ശേഖരിച്ച്‌ വീഡിയോകോള്‍ ചെയ്യുകയും സ്വന്തം അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കുകയും ചെയ്ത തിരുവനന്തപുരം പൊന്മുടി സ്വദേശി ഷൈജുവിനെയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്ന് പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇയാള്‍ക്കെതിരേ വയനാട് ജില്ലയില്‍നിന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തമിഴ്‌നാട്ടില്‍നിന്നും കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിജീഷിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് ഉദ്യോഗസ്ഥരായ സലാം, ഷുക്കൂര്‍, രഞ്ജിത്ത്, പ്രവീണ്‍ എന്നിവരാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആലപ്പുഴ, കോഴിക്കോട് ഫറോക്ക്, തൃശൂര്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ സമാന കേസുകള്‍ പ്രതിക്കെതിരെയുണ്ട്. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം ഇയാളെ തേടി മുന്‍പ് പൊന്‍മുടിയില്‍ എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ദിവസം ശരാശരി 15 വീഡിയോ കോളുകള്‍ ഇത്തരത്തില്‍ ഷൈജു നടത്തിയിരുന്നെന്ന് കുറത്തികാട് പൊലീസ് പറഞ്ഞു.മുന്‍പും സമാനമായ സംഭവത്തില്‍ ഷൈജു പിടിയിലായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക