2005 ഇൽ വന്ന ഹിന്ദു തുടർച്ച അവകാശ ബിൽ ഭേദഗതി അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യ അവകാശം എന്ന് കോടതി വിധിച്ചു. മകനെ പോലെ തന്നെ മക്ൾക്കും അവകാശമുണ്ടെന്ന് പറഞ്ഞപോലെ ജീവിതാവസാനം വരെ മകൾ സ്നേഹനിധിയായ മകളായി തുടരുമെന്നും ജസ്റ്റിസ് അരുൺ മിശ്ര പരാമർശിച്ചു.

2005 മുതൽ മുൻകാല പ്രാബല്യത്തോടെ കൂടിയാണ് വിധി. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം നൽകുന്ന രീതിയിൽ ഹിന്ദു പിന്തുടർച്ച അവകാശ നിയമം ഭേദഗതി ചെയ്തത് 2005ലാണ്. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇന്ന് നിർണായക വിധി പ്രസ്താവിച്ചത്.

മറ്റൊരു പ്രധാന വിഷയത്തിലും സുപ്രീംകോടതി വ്യക്തത വരുത്തി. നിയമ ഭേദഗതി അനുസരിച്ച് 2005ൽ പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ ആയിരുന്നു അവകാശം എന്നുള്ള കാര്യത്തിൽ പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കിൽലും ഇല്ലെങ്കിലും 2005 മുതൽ കുടുംബസ്വത്തിൽ പെൺ മക്കൾക്ക് അവകാശം ഉണ്ട് എന്ന് കോടതി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2