കണ്ണൂര്‍ :പയ്യന്നൂരില്‍ ഭര്‍തൃ വീട്ടില്‍ ജീവന്‍ അവസാനിപ്പിച്ച സുനീഷയുടെ ഭര്‍ത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളൂരിലെ വിജീഷിന്‍റെ വീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സി ഐ മഹേഷ് കെ നായര്‍ക്കാണ് അന്വേഷണ ചുമതല. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് സുനീഷയുടെ ആത്മഹത്യയെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കസ്റ്റഡിയിലുള്ള വിജീഷിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതിന് ശേഷമെ തുടര്‍ നടപടിയെ കുറിച്ച്‌ പറയാന്‍ കഴിയൂവെന്ന് പയ്യന്നൂര്‍ പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ സുനീഷയും ഭര്‍ത്താവും തമ്മിലുള്ള ശബ്ദരേഖ പുറത്ത്. ഭര്‍തൃഗൃഹത്തില്‍ നില്‍ക്കാനാവില്ലെന്ന് സുനിഷയും എന്നാല്‍ യുവതിയെ സ്വന്തം വീട്ടിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ഭര്‍ത്താവ് പറയുന്നതും തുടര്‍ന്നുള്ള തര്‍ക്കവും ശബ്ദരേഖയില്‍ വ്യക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക