ഗാസിയാബാദ്: കടം വാങ്ങിയ പണം തിരികെ നൽകാത്ത സ്ത്രീയിൽ നിന്ന് ലൈംഗിക ബന്ധം ആവശ്യപ്പെട്ട 65കാരനെ യുവാവ്‌ കൊലപ്പെടുത്തി. ഗ്യാന്‍ പ്രകാശ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം
ജനുവരി നാല് മുതല്‍ ഗ്യാന്‍ പ്രകാശിനെ കാണാതായിരുന്നു. സുഹൃത്തിന്റെ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ ഗ്യാൻ ഒരുദിവസം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു ബന്ധുക്കൾ. ഈ അന്വേഷണത്തിൽ വിജയ് നഗറിലെ ഓവുചാലില്‍ സ്യൂട്ട്‌കെയ്‌സിനുള്ളില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. വിനോദ് കുമാര്‍, പ്രീതി എന്നിവരാണ് അറസ്റ്റിലായത്.
പ്രീതി ഇയാളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചതാണ് കൊലപാതകവിവരം പുറത്തറിയാൻ സഹായകമായത്. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അവസാനമായി ഗ്യാന്റെ ഫോണ്‍ ലോക്കേഷന്‍ ഗോവിന്ദപുരം എന്നയിടത്താണെന്നും ഇയാളുടെ എടിഎം ഉപയോഗിച്ച്‌ രണ്ടിടത്ത് നിന്ന് 50,000 രൂപ പിന്‍വലിച്ചതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സമീപത്തെ സിസി ടിവിയുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്.
രണ്ട് വര്‍ഷം മുന്‍പ് 4000 രൂപ ഇയാളിൽ നിന്നും യുവതി വായ്പയെടുത്തിരുന്നു. ഇത് കൂടാതെ ഒരു ലക്ഷം രൂപയും അടുത്തിടെ വായ്പ വാങ്ങി. അത് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഇയാള്‍ യുവതിയോട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. ഈ ബന്ധം ഒരു വര്‍ഷത്തോളം തുടര്‍ന്നു. ഇത് അറിഞ്ഞ
ഭർത്താവ് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.
ജനുവരി നാലിന് ഇയാളെ യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തി. അതിനു ശേഷം മദ്യം നൽകി മദ്യപിച്ച്‌ അബോധവാസ്ഥയിലാക്കിയ ശേഷം ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി ഓവുചാലില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2