തിരുവനന്തപുരം : വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു. വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ ജോസഫൈനോട് രാജിവെക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കുയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നിര്‍ദേശം. സ്ഥാനം മൊഴിയാൻ എട്ട് മാസം കൂടി ബാക്കി നിൽക്കെയാണ് ജോസഫൈന്റ രാജി.രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈന്റെ പരാമര്‍ശങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക