കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ 35കാരിയെ ക്രൂരമായി ശിക്ഷിച്ച്‌ ഗ്രാമീണര്‍. യുവതിയെ ക്രൂരമായി തല്ലിയ ശേഷം വിവസ്ത്രയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു.പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം.കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. എഫ്‌ഐആറില്‍ പേരുള്ള ആറു പേര്‍ ഒളിവിലാണ്

കാമുകനൊപ്പം പോയി ആറു മാസത്തിനു ശേഷം യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയപ്പോഴായിരുന്നു സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്‌നയായി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.യുവതി ഗ്രാമത്തില്‍ മടങ്ങിയെത്തിയതറിഞ്ഞ ഗ്രാമവാസികള്‍ അവളെ വളയുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.

സമീപപ്രദേശത്തെ യുവാവുമായി അവിഹിതബന്ധം ആരോപിച്ചാണ് ആള്‍ക്കൂട്ടം യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. യുവതിയെ മര്‍ദ്ദിച്ച ശേഷം ആള്‍ക്കൂട്ടം ഗ്രാമത്തിലൂടെ നഗ്‌നയാക്കി നടത്തിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ഞായറാഴ്ച യുവതിയെ പോലിസ് നാട്ടില്‍ തിരികെയെത്തിച്ചു.