നെടുങ്കണ്ടത്തിന് സമീപം കവുന്തിയില്‍ യുവതിയെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കവുന്തി മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്‍റെ ഭാര്യ ദേവിക ജെ നായരാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് ഭര്‍ത്താവ് അര്‍ജുന്‍. രാത്രി ശുചിമുറിയില്‍ പോയ ഭാര്യ തിരികെയെത്താന്‍ വൈകിയതിടെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കിടപ്പു മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകളും ദേവിക ആത്മഹത്യ ചെയ്ത കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക