പാലക്കാട് : യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വറവട്ടൂര്‍ മണ്ണേങ്കോട്ട് വളപ്പില്‍ ശിവരാജിന്റെ ഭാര്യ ക‍ൃഷ്ണപ്രഭയെ (24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചു. കൃഷ്ണപ്രഭയുടെ പിറന്നാള്‍ ദിനമായിരുന്ന ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഇതിന് തൊട്ട് മുന്‍പ് യുവതി അമ്മ രാധയെ ഫോണ്‍ വിളിച്ച്‌ കരഞ്ഞതായും പ്രശ്നമുണ്ടെന്ന് അറിയിച്ചെന്നും അവര്‍ പറഞ്ഞു. വീട്ടില്‍ വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും രാധ പറഞ്ഞു. താന്‍ ക്ഷേത്രത്തില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് മകളുടെ മരണ വിവരമറിഞ്ഞതെന്നും രാധ പറഞ്ഞു.

മൂന്ന് വര്‍ഷം മുന്‍പാണ് കൃഷ്ണപ്രഭയുടെയും ശിവരാജിന്റെയും വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. പൊലീസ് സ്റ്റേഷനില്‍ വച്ചു പെണ്‍കുട്ടി ശിവരാജിനൊപ്പം പോകാന്‍ താല്‍പര്യപ്പെട്ടു. പിന്നീട് പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വന്നിരുന്നില്ലെന്നു മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം, വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ശിവരാജിന്റെ അമ്മ പറയുന്നത്. ജോലി ആവശ്യത്തിനായി എറണാകുളത്തു പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രിയാണു വീട്ടില്‍ എത്തിയത്. ശനിയാഴ്ച രാവിലെ എഴുന്നേറ്റശേഷവും പ്രശ്നങ്ങളുണ്ടായില്ലെന്നും ശിവരാജിന്റെ അമ്മ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക