ചെന്നൈ: തമിഴ്‌നാട്ടില്‍ 32കാരി നാക്ക് മുറിച്ചെടുത്തു. ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ നാക്ക് മുറിക്കുമെന്ന് യുവതി ശപഥം എടുത്തിരുന്നു. യുവതിയെ അബോധാവസ്ഥയിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മധുരയിലാണ് സംഭവം.

ഡിഎംകെ കുടുംബത്തിലെ അംഗമായ വനിത എന്ന യുവതിയാണ് കൃത്യം ചെയ്തത്. മുത്തലമ്മന്‍ ക്ഷേത്രത്തിന്റെ പടിയില്‍ നാക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ അബോധാവസ്ഥയില്‍ വനിതയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്. ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിച്ചെടുത്ത നാക്ക് തുന്നിച്ചേര്‍ത്തതായി ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യനിലയില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2