കോഴിക്കോട്: കട്ടിപ്പാറയില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കായിക അധ്യാപകന്‍റെ സഹായിയായിരുന്ന സ്ത്രീ അറസ്റ്റില്‍. നെല്ലിപ്പൊയില്‍ സ്വദേശിനി ഷൈനിയെയാണ് കസ്റ്റഡിയില്‍ എടുത്ത് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനക്കേസുകള്‍ ഒതുക്കാന്‍ അധ്യാപകന് സഹായം ചെയ്ത പൂര്‍വ വിദ്യാര്‍ഥിനിക്കായും പൊലീസ് അന്വേഷണം ആരംഭിച്ചു.

വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ കായിക അധ്യാപകന്‍ വി ടി മിനീഷിന് ഷൈനിയാണ് ഒത്താശ നല്‍കിയതെന്ന് പൊലീസ് കണ്ടെത്തി. നെല്ലിപ്പൊയിലിലെ ഷൈനിയുടെ വീട്ടിലേക്കാണ് വിദ്യാര്‍ഥിനികളെ മിനീഷ് വിളിച്ചു വരുത്തിയിരുന്നത്. മിനീഷിനെതിരെ അഞ്ച് പീഡന പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ രണ്ടു പീഡനവും നടന്നത് നെല്ലിപ്പൊയിലിലെ ഷൈനിയുടെ വീട്ടില്‍ വച്ചാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഷൈനിയെ കൂടാതെ പീഡനക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ അധ്യാപകനെ സഹായിച്ച പൂര്‍വ വിദ്യാര്‍ഥിനിയെക്കുറിച്ചുള്ള വിവരങ്ങളും വിദ്യാര്‍ഥിനികള്‍ കൈമാറിയിട്ടുണ്ട്. ഈ പൂര്‍വ വിദ്യാര്‍ഥിനിയെ ഉടന്‍ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയില്‍ കായിക അധ്യാപകന്റെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയും പീഡനവും വിദ്യാര്‍ഥിനികള്‍ അക്കമിട്ട് നിരത്തിയിരുന്നു.

കോടഞ്ചേരി സ്വദേശി വി ടി മനീഷിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ മറ്റൊരു സ്കൂളില്‍ കായികാധ്യാപകനായിരിക്കെ കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന വി ടി മിനീഷിനെ ഇപ്പോള്‍ ജോലി ചെയ്തിരുന്ന സ്കൂലില്‍ നിയമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നാട്ടുകാര്‍ നേരത്തെ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക