ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരൻ പിടിയിൽ. ദോഡ ജില്ലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സുരക്ഷാ സേന ഭീകരനെ പിടികൂടിയത്.
ജമ്മു സോൺ പോലീസ് പോലീസ് ഇൻസ്‌പെക്ടർ ജനറൽ മുകേഷ് സിംഗാണ് ഭീകരനെ പിടികൂടിയ വിവരം അറിയിച്ചത്. മേഖലയിൽ ഭീകര സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു. മൂന്ന് ചൈനീസ് പിസ്റ്റലുകൾ, അഞ്ച് മാഗസീനുകൾ, 15 ബുള്ളറ്റുകൾ സൈലൻസർ എന്നിവയാണ് പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2