തൃശൂരില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ മന്ത്രവാദി കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിന്റെ ആഭിചാര ക്രിയകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പരസ്യം ചെയ്താണ് രാജീവ് വിശ്വാസികളെ വലയിലാക്കിയത്. ഇയാളുടെ വീടിനോട് അടുത്ത ക്ഷേത്രത്തില്‍ തന്നെയായിരുന്നു ആഭിചാരക്രിയകള്‍. വിചിത്രമായ പൂജാ രീതികളാണ് ഇയാള്‍ പിന്തുടര്‍ന്നിരുന്നത്. നിലവില്‍ ഇയാളുടെ സാമ്ബത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശരീരഭാഗങ്ങളില്‍ നാണയം വെച്ച്‌ പൂജ ചെയ്യുന്നതാണ് ഇയാളുടെ രീതി. പൂജക്കിടയില്‍ അച്ഛന്‍ എന്ന് മാത്രമെ വിളിക്കാവൂ. സ്വാമിയെന്ന വാക്കും ഉപയോഗിക്കാം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാളെ പൊലീസ് പിടികൂടിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സാധാരണക്കാരനായിരുന്ന ഇയാള്‍ സമീപകാലത്ത് വലിയ സാമ്ബത്തിക വളര്‍ച്ചയുണ്ടായെന്നതും പൊലീസ് അന്വേഷിച്ചു വരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സാമ്ബത്തിക, സാമൂഹിക, ആരോഗ്യ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ കണ്ടെത്തി പൂജയെന്ന പേരില്‍ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കും. നാണയ പൂജയില്‍ തുടങ്ങിയ ഇയാളുടെ പല ചികിത്സ രീതികളും ലൈംഗിക ചൂഷണത്തിനിരയാക്കുന്നതിന്റെ ഭാഗമാണെന്നാണ് വിവരം. ഇയാള്‍ക്കെതിരെ കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തുവരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംസ്ഥാനത്തിന് പുറത്തുനിന്നും ഇയാളെ തേടി ആളുകളെത്തിയിരുന്നുവെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക