തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ വൈദ്യുതി മന്ത്രി എം.എം മണിയുമുണ്ട്. ഉടുമ്ബന്‍ചോലയില്‍ നിന്ന് തന്നെയാണ് ഇത്തവണയും അദ്ദേഹം ജനവിധി തേടുന്നത്. വലിയ ഭൂരിപക്ഷത്തില്‍ തന്നെ ഇത്തവണ നിയമസഭയിലെത്തുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണ മോശം ഇമേജായിരിന്നു തനിക്കെങ്കില്‍ ഇത്തവണ പണിയറിമായമെന്ന് തെളിയിച്ചെന്നും എംഎം മണി പറഞ്ഞു. ഇവിടെ നല്ലനിലയില്‍ ജനങ്ങള്‍ എന്നെ ജയിപ്പിക്കുമെന്ന വിശ്വസമുണ്ട്. കഴിഞ്ഞ തവണ നമ്മളെ വേണ്ട നിലയില്‍ അവര്‍ക്കറിയില്ല. ഇപ്പോള്‍ അവര്‍ക്ക് നമ്മളെ നന്നായി മനസ്സിലായിട്ടുണ്ട്.അഞ്ച് വര്‍ഷം എനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്, എംഎം മണിപറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗകൂടിയാണ് മണിയാശന്‍. ഏറെക്കാലം ഇടുക്കി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശേഷമാണ് 2016ല്‍ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച്‌ വിജയിക്കുന്നത്. 1996ല്‍ ഇതേ മണ്ഡലത്തില്‍ മത്സരിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസിന്റെ ഇ.എം അഗസ്തിയോട് മൂവായിരത്തിലധികം വോട്ടിന് പരാജയപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോഴും പരാജയമായിരുന്നു ഫലം.

2001 മുതല്‍ കെ.കെ ജയചന്ദ്രന്‍ വിജയിച്ചു പോന്ന മണ്ഡലത്തില്‍ 2016ല്‍ മണി മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം ഇടിഞ്ഞിരുന്നു. 1109 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ സേനാപതി വേണുവിനെ അന്ന് മണിയാശാന്‍ പരാജയപ്പെടുത്തിയത്. 50813 വോട്ടുകള്‍ മണിയാശന്‍ നേടിയപ്പോള്‍ 49704 വോട്ടുകളാണ് സേനാപതി വേണുവിന് ലഭിച്ചത്.

വൈദ്യുതി മന്ത്രിയെന്ന നിലയില്‍ സ്വന്തമാക്കിയ നേട്ടങ്ങളും സര്‍ക്കാരിന്റെ വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിപിടിച്ചാകും മണിയാശാന്‍ തുടര്‍ച്ചയായ രണ്ടാം അംഗത്തിന് ഇറങ്ങുന്നത്. മണ്ഡലത്തില്‍ ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാണ് മന്ത്രി. അതേസമയം ഇടുക്കി ജില്ലയിലെ സിപിഎമ്മിന്റെ മറ്റൊരു സീറ്റായ ദേവികുളത്ത് സ്ഥാനാര്‍ഥിയെ തീരുമാനിച്ചട്ടില്ല. മൂന്ന് തവണയായി എസ്.രാജേന്ദ്രനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ നിയമസഭയിലേത്തുന്നത്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2