സര്‍ക്കാരിന്റെ ആശ്വാസ വാക്കുകളില്‍ ഇനി വീഴില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. സര്‍ക്കാര്‍ തന്ന വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. ഓഗസ്റ്റ് 9 മുതല്‍ കട തുറന്നുള്ള പ്രതിഷേധത്തില്‍ നിന്നും പിന്നോട്ടില്ലെന്നും നസറുദ്ദീന്‍ മീഡിയവണിനോട് പറഞ്ഞു.

അതേസമയം അശാസ്ത്രീയമായ കോവിഡ് ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി.ഹരജി വെള്ളിയാഴ്ച പരിഗണിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി അടിസ്ഥാനമാക്കിയുള്ള ലോക്ക് ഡൗണ്‍ അശാസ്ത്രീയമാണെന്ന് വ്യാപാരികള്‍ കോടതിയെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എന്നാല്‍ ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണ രീതിക്ക് ബദലായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ദ്ധ സമിതി ഇന്ന് സമര്‍പ്പിക്കും. നാളെ ചേരുന്ന അവലോകനയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുകള്‍ കേന്ദ്രീകരിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും പ്രധാന നിര്‍ദേശം. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാനും ശുപാര്‍ശയുണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക