കോട്ടയം: കേരള കോണ്‍ഗ്രസ് (എം)-ല്‍ ഭിന്നത രൂക്ഷമാകുന്നു. അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തിരഞ്ഞെടൃപ്പലും കേരള കോണ്‍ഗ്രസ് (എം) വിപ്പ് ലംഘിച്ച പി.ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗം ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്ബ് തന്നെ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി അറിയിച്ചു. കുട്ടനാട് തിരഞ്ഞെുപ്പ് വിജ്ഞാപനം വരുമ്ബോള്‍ പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കും. കുട്ടനാട്ടില്‍ മത്സരിക്കുമെന്ന് പി.ജെ ജോസഫ് പറയുന്നത് ഏത് ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണെന്നും ജോസ് ചോദിച്ചു.

മത്സരിച്ചാല്‍ ഏത് ചിഹ്നത്തിലും മേല്‍വിലാസത്തിലും അവര്‍ മത്സരിക്കുമെന്ന് ജോസ് കെ മാണി ചോദിച്ചു. രണ്ടില ചിഹ്നം വിട്ടുകൊടുക്കില്ല. പാലായില്‍ ചിഹ്നം തരാത്തവര്‍ക്കുള്ള കാവ്യനീതിയാണ് ഇതെന്നും ജോസ് കെ. മാണി പറഞ്ഞു. സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2