കണ്ണൂര്‍: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍  സിപിഎമ്മിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരന്‍.

സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം കേട്ട് ആയുധമെടുത്ത് ആളുകളെ വെട്ടാനും കുത്താനും ഓഫീസുകള്‍ തകര്‍ക്കാനും ഡിവൈഎഫ്‌ഐയുടെ ഗുണ്ടകള്‍ ഇറങ്ങി പുറപ്പെട്ടാല്‍ കണ്ണൂര്‍ ജില്ലയില്‍ തിരിച്ചടിക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു.

അത് വേണമോയെന്ന് സിപിഎമ്മിന്റെ ജില്ലാ നേതാക്കന്മാര്‍ക്ക് തീരുമാനിക്കാം. തീരുമാനം അനുകൂലമാണെങ്കില്‍ ആണുങ്ങളെപോലെ പത്രസമ്മേളനം നടത്തി തയ്യാറാണെന്ന് പറയണമെന്നും എന്നാല്‍ കരുത്ത് പരിശോധിക്കാമെന്നും സുധാകരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2