കൊച്ചി: കോതമംഗലം കുട്ടമ്ബുഴ പഞ്ചായത്തിലെ പിണവൂര്‍ ആദിവാസി കോളനിയില സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. ജെസിബി എത്തിച്ചാണ് ആനയെ രക്ഷിച്ചത്. ഇന്നലെ രാത്രിയിലാണ് കൊട്ടാരക്കര ഗോപാലകൃഷ്ണന്റെ കിണറ്റില്‍ ആനവീണത്.

Wild elephant rescue at kuttambuzha

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് ആനയെ രക്ഷിച്ചത്. ജെസിബി കൊണ്ട് ചെറിയ പാത ഒരുക്കിയാണ് ആനയെ പുറത്തെത്തിച്ചത്. കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറാന്‍ ആന ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ് അധികൃതര്‍ ജെസിബി എത്തിച്ചത്.ഇന്നലെ രാത്രയിലെത്തിയ കാട്ടാനക്കൂട്ടത്തിലെ ഒരാനയാണ് കിണറ്റില്‍ വീണത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. രക്ഷപ്പെടുത്തിയ ആനയെ കാട്ടിലേക്ക് വിട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക