കോതമംഗലം: ഇടമലയാര്‍-പൂയംകുട്ടി വനാന്തരത്തില്‍ കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തി. പരസ്പരം ഏറ്റുമുട്ടി ഗുരുതര പരിക്കേറ്റാണ് ഇരുവരും ചത്തതെന്നാണു നിഗമനം. ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരില്‍ നിന്ന് നാലു കിലോമീറ്ററോളം അകലെ കൊളുത്തിപെട്ടി ഭാഗത്തെ പുല്‍മേടിലാണ് വന്യജീവികള്‍ ചത്തുകിടക്കുന്നത്.

ബുധനാഴ്ച ബീറ്റിനു പോയ വാരിയം വനംവകുപ്പ് ഔട്ട് പോസ്റ്റിലെ വനപാലകരാണ് ജഡം കണ്ടെത്തിയത്.കടുവയ്ക്ക് ഏഴു വയസ്സോളം പ്രായമുണ്ട്. മോഴയിനത്തില്‍പ്പെട്ട ആനയ്ക്ക് 15 വയസ്സും. ജഡങ്ങള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നു വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കാട്ടില്‍ അസാധാരണമായി സംഭവിക്കുന്നതാണ് കടുവയും ആനയും തമ്മിലുള്ള ‘യുദ്ധം’. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ഡ് ഒന്നില്‍പ്പെടുന്ന ജീവികളാണ് ഇവ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക