തിരുവനന്തപുരം: കായംകുളത്ത് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക ബന്ധം നടത്തുന്ന വൈഫ് സ്വാപ്പിങ് വാര്‍ത്ത കായംകുളത്ത് നിന്ന് വന്നപ്പോള്‍ മലയാളി ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. 2019ലായിരുന്നു ആ കേസ്. യൂറോപ്പിലൊക്കെ ഇതിനെ കുറിച്ച്‌ കേട്ടിട്ടുണ്ടെങ്കിലും കുടുംബ ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന മലയാളിക്ക് എത്ര വലിയ പുരോഗമനം പറയുന്നവരാണെങ്കിലും അത് അംഗീകരിക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. ഇപ്പോഴിതാ സുബാ ഡാന്‍സിന്റെ മറവില്‍ ഇത്തരം തട്ടിപ്പ് നടത്തിയ സനുവും പിടിയിലാകുന്നു.

ഇവിടെ സനു വൈഫ് സ്വാപ്പിങിന്റെ മറവില്‍ ഒന്നും അറിയാത്ത പാവം പെണ്‍കുട്ടികളേയും ചതിച്ചുവെന്നാണ് സൂചന. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ സനു മാന്യന്റെ മുഖം മൂടിയുമായാണ് നടന്നിരുന്നത്. ചോദ്യം ചെയ്യലില്‍ വൈഫ് സ്വാപ്പിങ്ങില്‍ ഉള്‍പ്പെടെ നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് കിട്ടി. എന്നാല്‍ ആരേയും ഒന്നും ചെയ്യാനാകില്ല. കായംകുളത്ത് സംഭവിച്ചത് തന്നെ തിരുവനന്തപുരത്തും സംഭവിക്കും. വൈഫ് സ്വാപ്പിങ്ങില്‍ കൂടുതല്‍ പേര്‍ പിടിയിലാകില്ല.

വൈഫ് സ്വാപ്പിങ് എന്ന കലാപരിപാടി കായംകുളത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല എന്ന് പൊലീസ് അന്നു തന്നെ പറഞ്ഞിരന്നു്. ഇതിലെ പുതിയ ചതിക്കുഴികലാണ് സുബാ ഡാന്‍സര്‍ സനു പിടിയിലാകുമ്ബോള്‍ പൊലീസിന് മുമ്ബില്‍ വീണ്ടും എത്തുന്നത്. കേരളത്തില്‍ ഇപ്പോള്‍ അതിവേഗം തഴച്ച്‌ വളരുന്ന ഒരു സംഭവം തന്നെയാണ് വൈഫ് സ്വാപ്പിങ്. ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന സൗഹൃദങ്ങള്‍ വേറെയും ഉണ്ടെങ്കിലും പരാതികളില്ലാത്തതിനാല്‍ കേസെടുത്ത് മുന്നോട്ടുപോകാന്‍ പൊലീസിന് സാധിക്കില്ല.

പരസ്പരസമ്മതത്തോടെയാണ് പങ്കുവയ്ക്കലില്‍ എല്ലാവരും ഏര്‍പ്പെടുന്നത്.ഇതിന് താത്പര്യമുള്ളവര്‍ സൗഹൃദ ആപ്പുകള്‍ ഒരു മാധ്യമമായി ഉപയോഗിക്കുന്നുവെന്ന് മാത്രം. ഇത്തരത്തില്‍ പരിചയപ്പെടുന്നവരുമായി അടുപ്പം സൃഷ്ടിച്ചശേഷം വൈഫ് സ്വാപ്പിങ്ങില്‍ താത്പര്യമുണ്ടോയെന്ന് അന്വേഷിക്കുന്നു. താത്പര്യമുള്ളവരുമായി ചാറ്റിങ്ങിലൂടെതന്നെ നേരിട്ട് കണ്ടുമുട്ടല്‍ ഉറപ്പിക്കും. ഫോണ്‍വിളികളോ മറ്റ് മാധ്യമങ്ങളിലൂടെയുള്ള ബന്ധപ്പെടലുകളോ ഇല്ല. പേരുമാത്രമേ തമ്മില്‍ കൈമാറൂ. അതും ശരിയാകണമെന്നില്ല. മേല്‍വിലാസം മറച്ചുവച്ചായിരിക്കും ഇവര്‍ തമ്മില്‍ കാണുന്നത്.

നേരിട്ട് കണ്ടുമുട്ടേണ്ട സ്ഥലത്തെക്കുറിച്ച്‌ സന്ദേശങ്ങളിലൂടെ അറിയിക്കുന്ന ഇവര്‍ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടാല്‍ മാത്രമേ മുന്നോട്ടുപോകൂ. ഇവര്‍ ആരാണെന്നോ എവിടെനിന്നാണെന്നോ അറിയാതെയാണ് പലപ്പോഴും ഇത് നടക്കുന്നത്. വൈഫ് സ്വാപ്പിങിന് സമാനമായി പ്രധാന നഗരങ്ങളിലെ ന്യൂജന്‍ കമിതാക്കള്‍ക്കിടയില്‍ ഗേള്‍ഫ്രണ്ട് സ്വാപ്പിങും സജീവമാണ് എന്നും പൊലീസ് പറയുന്നു. ഇതും പരസ്പര സമ്മതം ഉറപ്പാക്കി ആയതു കൊണ്ടു തന്നെ നടപടി എടുക്കാന്‍ പൊലീസിനും കഴിയില്ല.

നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇ് അരങ്ങേറുന്നത്. പലപ്പോഴും ജീവന്‍ പോലും അപകടത്തിലായേക്കാമെന്ന് ബൈക്ക് റേസുകള്‍ നടത്തി വിജയിക്കുന്നയാള്‍ക്ക് തോല്‍്ക്കുന്നയാളുടെ കാമുകിയെ പങ്കുവയ്ക്കുന്ന രീതിയാണ് ഗേള്‍ഫ്രണ്ട് സ്വാപ്പിങ്ങില്‍ കൂടുതലായി കാണപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബവ്യവസ്ഥയിലൊന്നും വിശ്വാസമില്ലാത്ത ഒരുകൂട്ടം ആളുകളാണിതിന് പിന്നിലെന്നും പൊലീസ് കണക്കാക്കുന്നു. നേരത്തെ ഭാര്യമാരെ പരസ്പരം പങ്കുവെച്ച നാലംഗസംഘം കായംകുളത്ത് അറസ്റ്റിലായിരുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. ഇതില്‍ ഒരാളുടെ ഭാര്യ പൊലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു നടപടി. ഇതിനെത്തുടര്‍ന്ന് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും പരാതികള്‍ ഇല്ലാത്തതിനാല്‍ കുടുതല്‍ മുന്നോട്ടുപോയില്ല.

ഫെയ്സ് ബുക്കില്‍ കപ്പിള്‍സുകളുടെ പലപല ഗ്രൂപ്പുകളുണ്ട്. അതിലൂടെയും ഭാര്യമാരെ കൈമാറ്റം ചെയ്യാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തിയിരുന്നുവെന്നുമാണ് പൊലീസിന് അന്ന് കിട്ടിയ മൊഴി. ഇതില്‍ ഉള്‍പ്പെട്ട നാല് യുവതികളില്‍ മൂന്ന് പേരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് സൂചനയും പുറത്തു വന്നിരുന്നു. പൂര്‍ണ്ണ സമ്മതത്തോടെയാണ് ഇവര്‍ ഇതുമായി സഹകരിച്ചത്. എന്നാല്‍ കായംകുളത്തുകാരന്റെ ഭാര്യയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇവരെ നിര്‍ബന്ധിച്ച്‌ ബിയര്‍ കൊടുത്തും മറ്റുമാണ് ഇതിന് പ്രേരിപ്പിച്ചത്. തിരുവല്ലയിലേക്കുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ ഭര്‍ത്താവിന്റെ ബൈക്കില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി സത്യം പറയുകയും ചെയ്തു. ഇതോടെയാണ് വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്ക് അന്വേഷണം എത്തിയത്. നാല് പേരെ പിടികൂടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2