കോലഞ്ചേരി: ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് നീക്കം ചെയ്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയില്‍ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45) ആണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. കഴിഞ്ഞ 18 ന് പുലര്‍ച്ചെയാണ് സിന്ധു വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 21 ന് മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഹരിനാരായണന്‍, യുകെജി വിദ്യാര്‍ഥി സാകേത് എന്നിവരാണ് മക്കള്‍.ചൂണ്ടി വാട്ടര്‍ അതോറിറ്റിയില്‍ 10 വര്‍ഷമായി താല്‍ക്കാലിക ജീവനക്കാരനായിരുന്നു സുരേന്ദ്രന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക