അഹമ്മദാബാദ്: വീട്ടു ജോലിക്കാരിയുമായി അവിഹിത ബന്ധത്തിലായ ഭര്‍ത്താവ് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതായി ഭാര്യയുടെ പരാതി. അല്‍ക്ക വ്യാസ് എന്ന യുവതിയാണ് ഭര്‍ത്താവായ മുകേഷ് വ്യാസിനും വീട്ടിലെ ജോലിക്കാരിയായ ഹെതലിനുമെതിരെ പരാതിയുമായി നികോല്‍ പൊലീസ് സ്റ്റേഷനെ സമീപിച്ചത്.അഹമ്മദാബാദിലാണ് സംഭവം. പ്രമുഖ ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മുകേഷ്-അല്‍ക്ക ദമ്ബതികള്‍ക്കും 15 വയസ്സുള്ള മകളും 14 വയസുള്ള മകനുമുണ്ട്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു .മകനെ ഗര്‍ഭം ധരിച്ച സമയത്താണ് ഇവര്‍ ഹെതലിനെ വീട്ടു ജോലിക്ക് നിയോഗിച്ചത്. ഈ സമയത്ത് , ഭര്‍ത്താവും ജോലിക്കാരിയും അടുത്തു. അതിന് ശേഷം ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് അല്‍ക്ക പരാതിയില്‍ പറയുന്നു.

ഈ ബന്ധത്തെ താന്‍ എതിര്‍ത്തതോടെ ഇവര്‍ നികോലിലേക്ക് താമസം മാറി. അതെ സമയം തന്നോടും കാമുകിയോടും ഒപ്പം ജീവിക്കണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം. ഇതിനെ താന്‍ എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ജോലിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി . 2020 ഏപ്രിലില്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി. മക്കളെ പോലും കാണാന്‍ സമ്മതിക്കുന്നില്ലെന്നും മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെന്നും യുവതി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2