തിരുവനന്തപുരം: സംസ്ഥാനത്ത് അവിഹിതബന്ധങ്ങളും തുടര്‍ന്നുള്ള കൊലപാതകങ്ങളും തുടര്‍ക്കഥയാകുന്നു. അവിഹിതബന്ധത്തിന്റെ പേരില്‍ ഏറ്റവും ഒടുവില്‍ ജീവന്‍ നഷ്ടമായത് 36 കാരനായ യുവാവിനാണ്. തിരുവനന്തപുരം ആര്യനാട്ടാണ് സംഭവം. യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യയെയും കാമുകനെയും മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടുകയും ചെയ്തു. ആര്യനാട് സ്വദേശി അരുണിനെ (36) കുത്തിക്കൊന്ന കേസിലാണ് ഭാര്യ അഞ്ജു, കാമുകന്‍ ശ്രീജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം വരും ദിവസങ്ങളില്‍ തെളിവെടുപ്പിന് എത്തിക്കും. അരുണിന്റെ ഭാര്യ അഞ്ജുവിന് ശ്രീജുവുമായുണ്ടായ അവിഹിത ബന്ധമാണ് അരുംകൊലയിലേക്ക് നയിച്ചത്.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ കൊലപാതകം. അഞ്ജുവും ശ്രീജുവും തമ്മിലുള്ള പ്രണയമാണ് അരുണിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് ശ്രീജുവും അഞ്ജുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അരുണിന് വിവരം ലഭിച്ചത്. അരുണില്ലാത്ത സമയങ്ങളില്‍ ശ്രീജു അഞ്ജു താമസിക്കുന്ന വീട്ടിലെത്തുന്നതും പതിവായിരുന്നു. ഇതിനെച്ചാല്ലി ദമ്ബതിമാര്‍ക്കിടയില്‍ തര്‍ക്കവുമുണ്ടായിരുന്നു.

തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അരുണ്‍ ആഴ്ചയിലൊരിക്കലാണ് വീട്ടില്‍ വരാറുള്ളത്. ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിയ അരുണ്‍ അഞ്ജു താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയം ഭാര്യയുടെ കാമുകനായ ശ്രീജുവും ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും ശ്രീജു കത്തി ഉപയോഗിച്ച്‌ അരുണിനെ കുത്തിക്കൊല്ലുകയുമായിരുന്നു. പരിസരവാസികള്‍ ചേര്‍ന്ന് അരുണിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൃത്യം നടത്തിയ ശേഷം ശ്രീജു താന്‍ വന്ന ബൈക്കും മറ്റും ഉപേക്ഷിച്ചാണ് അഞ്ജുവിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് ആനാട് നിന്നാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം അഞ്ജുവിനെ വീട്ടില്‍നിന്ന് തന്നെ പിടികൂടുകയുമായിരുന്നു. അരുണ്‍-അഞ്ജു ദമ്ബതിമാര്‍ക്ക് ഒമ്ബത് വയസ്സുള്ള മകളുണ്ട്. അച്ഛന്‍ കൊല്ലപ്പെടുകയും അമ്മ അറസ്റ്റിലാകുകയും ചെയ്തതോടെ അനാഥയായ അവസ്ഥയിലാണ് ആ ബാലിക.

അവിഹിതത്തിലെ പകയാണ് കൊലപാതകത്തിന് കാരണം. അരുണും അഞ്ജുവും പ്രണയിച്ച്‌ വിവാഹം ചെയ്തവരാണ്. അരുണിന്റെ ആത്മസുഹൃത്തായിരുന്നു ശ്രീജുവും. ഇരുവരും ആനാട്ടെ കളിക്കൂട്ടുകാര്‍. അഞ്ജുവും ശ്രീജുവും തമ്മിലെ അടുപ്പം ഞെട്ടലോടെയാണ് അരുണ്‍ തിരിച്ചറിഞ്ഞത്. അതീവ രഹസ്യമായി തുടങ്ങിയ അടുപ്പം അരുണ്‍ മനസ്സിലാക്കി. പക്ഷേ പിന്മാറാന്‍ ശ്രീജു തയ്യാറായില്ല. ഇതോടെയാണ് അഞ്ജുവിനെ ആര്യനാട് ഉഴമലയ്ക്കല്‍ അടുത്ത് വാലിക്കോണത്തുള്ള കുഞ്ഞമ്മയുടെ വീട്ടിലാക്കിയത്. എന്നാല്‍ ഇവിടേയ്ക്കും ശ്രീജു എത്തിയിരുന്നു. സ്ഥിരമായി അഞ്ജുവും ശ്രീജുവും ബൈക്കില്‍ കറക്കവും പതിവാക്കി. കഴിഞ്ഞ ദിവസം രാത്രിയില്‍ അരുണ്‍ കുഞ്ഞമ്മയുടെ വീട്ടിലെത്തുകയും വീടിന് പുറത്ത് ശ്രീജുവിന്റെ ബൈക്ക് കാണുകയും ചെയ്തു. ഇതേതുടര്‍ന്നുള്ള തര്‍ക്കമാണ് ഒടുവില്‍ കൊലയില്‍ കലാശിച്ചത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2