20 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സപ്പ് വ്യക്തമാക്കി. ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് വാട്സപ്പ് വിശദീകരിച്ചു. ഇന്ത്യയില്‍ മാത്രമായാണ് 20 ലക്ഷം വാട്സപ്പ്അക്കൗണ്ടുകള്‍ നിരോധിച്ചിരിക്കുന്നത്.

രാജ്യത്തെ പുതിയ ഐ.ടി. നിയമപ്രകാരമാണ് നടപടി. മേയ് 15 നും ജൂണ്‍ 15 നും ഇടയിലുള്ള ഒരു മാസക്കാലത്താണ് 20 ലക്ഷം അക്കൗണ്ടുകള്‍ക്ക് വാട്സപ്പ് പൂട്ടിട്ടത്. ദോഷകരമായ അല്ലെങ്കില്‍ അനാവശ്യമായ സന്ദേശങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ ഇത്തരം നടപടികള്‍ക്ക് നിര്‍ബന്ധിതരാകുന്നതെന്ന് കമ്പനി പറയുന്നു. ഇത്തരം നടപടികള്‍ തുടരാനാണ് കമ്പനിയുടെ തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group