വാഷിങ്ടണ്‍: തങ്ങളുടെ സൈനികരടക്കം നിരവധി ആളുകൾ കൊല്ലപ്പെട്ട കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ കടുത്ത പ്രതികരണമവുമായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍.

ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഈ ആക്രമണം നടത്തിയവര്‍ക്കും അമേരിക്കയെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു കാര്യം അറിയാം – ഞങ്ങള്‍ മറക്കില്ല, പൊറുക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടും, പകരം വീട്ടുകയും ചെയ്യും -വൈറ്റ് ഹൈസില്‍ നിന്നുള്ള പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കി.

ഇന്നലെ, രാ​​​ജ്യം വി​​​ടാ​​​നാ​​​യി കാ​​​​ബൂ​​​​ള്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍െറ ഗേറ്റിന്​ പു​​​റ​​​ത്ത്​ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നി​​​ട​​​യി​​​ല്‍ ഇ​​​ര​​​ട്ട ചാ​​​വേ​​​ര്‍ സ്​​​​ഫോ​​​ട​​​ന​​​മാണ് ഉണ്ടായത്. 140 ലേ​​​റെ പേ​​​ര്‍​​​ക്ക്​ പ​​​രി​​​ക്കേ​​​റ്റു. അമേരിക്കയുടെ 15 ഓളം സേനാംഗങ്ങള്‍ക്കു പരിക്കേറ്റിട്ടുമുണ്ട്.

ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തിന് സാധ്യതയുണ്ടെന്നും ആ​​​​ളു​​​​ക​​​​ള്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍​​​​നി​​​​ന്ന്​ ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്നും ബ്രി​​​​ട്ട​​െ​​ന്‍​​റ​​​​യും യു.​​​​എ​​​​സി​​െ​​ന്‍​​റ​​​​യും മു​​​​ന്ന​​​​റി​​​​യി​​​​പ്പു​ വ​​​​ന്ന്​ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ള്‍​​​​ക്ക​​​​ക​​​​മാ​​യിരുന്നു ആക്രമണം. സ്​​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​നു​​​​പി​​​​ന്നി​​​​ല്‍ ഐ.​​​​എ​​​​സ്​ ആ​​​​ണെ​​​​ന്ന്​ താ​​​​ലി​​​​ബാ​​​​ന്‍ വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ അറിയിച്ചു. ആക്രമണത്തി​ന്‍റെ ഉത്തരവാദിത്തം ഐ.എസ്​ ഏറ്റെടുത്തതായി ബി.ബി.സി റിപ്പോര്‍ട്ടു ചെയ്​തു.

ആ​​​​ഗ​​​​സ്​​​​​റ്റ്​ 31ന​​​​കം ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ല്‍ ദൗ​​​​ത്യം പൂ​​​​ര്‍​​​​ത്തി​​​​യാ​​​​ക്കി വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ അ​​​​ഫ്​​​​​ഗാ​​​​ന്‍ വി​​​​ട​​​​ണ​​​​മെ​​​​ന്ന്​ താ​​​​ലി​​​​ബാ​​​​ന്‍ അ​​​​ന്ത്യ​​​​ശാ​​​​സ​​​​നം ന​​​​ല്‍​​​​കി​​​​യ​​​​തി​​​​നെ തു​​​​ട​​​​ര്‍​​​​ന്ന്​ കാ​​​​ബൂ​​​​ള്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ അ​​​​ഭൂ​​​​ത​​​​പൂ​​​​ര്‍​​​​വ​​​​മാ​​​​യ തി​​​​ര​​​​ക്കാ​​​​ണ്​ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഒഴിപ്പിക്കല്‍ ദൗത്യം തുടരുമെന്ന്​ അമേരിക്ക വ്യക്​തമാക്കിയിട്ടുണ്ട്. അമേരിക്കക്കാരെയും ഞങ്ങളുടെ സഖ്യ കക്ഷികളെയും ഒഴിപ്പിക്കുന്നത് തുടരുമെന്നാണ് ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക