വയനാട്: കഴിഞ്ഞാഴ്ച യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തില്‍ ഷംസദ്ദീന്റെ ഭാര്യ ഉമൈബത്ത്(40) ആണ് മരിച്ചത്. പ്രദേശവാസിയായ ശ്രീകാന്ത് ആണ് ഇവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
തീ പിടിച്ച് പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് ഇവര്‍ മരിച്ചത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പോലീസ് അറിയിച്ചു. പ്രതി റിമാന്‍ഡിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2