തിരുവനന്തപുരം: വിതുരയില്‍ വാട്‌സാപ്പ് വഴി പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച്‌ കടന്നുകളഞ്ഞയാളെ പൊലീസ് അറസ്റ്റു ചെയ്തു. പാലോട് സ്വദേശി അനീഷാണ് അറസ്റ്റിലായത് . ദളിത് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം പൂട്ടിയിട്ട് കടന്നുകളയുകയായിരുന്നു.

തിങ്കളാഴ്ച്ച രാത്രി 12 മണിക്കാണ് പെണ്‍കുട്ടിയെ ഇയാളുടെ വീട്ടില്‍ക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ വിതുര പോലീസില്‍ പരാതി നല്‍കി. അന്വേഷണമായതോടെ വീട്ടിനുള്ളില്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ട് ഇയാള്‍ കടന്നുകളഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടിച്ചത്.ഇയാളെ പിടികൂടിയ ശേഷമാണ് പെണ്‍കുട്ടി വീട്ടിലുണ്ടെന്ന് മനസിലാക്കി പിന്നീട് പൊലീസെത്തി മോചിപ്പിച്ചത്.