തിരുവനന്തപുരം: വാട്ട്സ്‌ ആപ്പ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമ അക്കൗണ്ടുകൾ വ്യപകമായി ഹാക്ക് ചെയ്യപ്പെടുന്നു. ഇതോടെ  സ്വന്തം വാട്‌സ്ആപ് അക്കൗണ്ട് സംരക്ഷിച്ച് നിർത്താൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് കേരള പോലീസ്‌  സൈബർ ഡോമിന്റെ മുന്നറിയിപ്പ് നൽകി. നമ്മുടെ സ്വന്തം അക്കൗണ്ട് സുരക്ഷിതമാക്കാൻ ടു  സ്റ്റെപ് വെരിഫിക്കേഷൻ ഉപയോഗിക്കണമെന്നും പോലിസ് നിർദേശം നൽകി. നമ്മുടെ  നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും വാട്‌സ്ആപ് തുറക്കാൻ ശ്രമിക്കുന്നത് തടയുന്നതിനാണ് ഈ അധിക സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

നമ്മുടെ ഫോണിൽ തന്നെ വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന സെറ്റ് അപ്പ്‌ ആണ് ഇത്. 

 

ടു സ്റ്റെപ് വെരിഫിക്കേഷൻ ചെയ്യുന്നത് എങ്ങനെ. 

 

ആദ്യം  ഫോണിൽ വാട്‌സ്ആപ്പ് തുറക്കുക ശേഷം  സെറ്റിങ്‌സിൽ പോയി ‘അക്കൗണ്ട്’ എന്ന മെനു തുറക്കുക. അവിടെ  ടു സ്‌റ്റെപ് വെരിഫിക്കേഷൻ എന്ന ഓപ്ഷൻ   ‘ഇനേബൾ’ ചെയ്യുക. ശേഷം ആറ് അക്ക രഹസ്യ കോഡ് നൽകുക.

ശേഷം അടുത്ത ഘട്ടത്തിലേക്ക് കടന്ന് അവിടെയും നേരത്തേ നൽകിയ ആറ് അക്ക രഹസ്യ കോഡ് വീണ്ടും നൽകുക. തുടർന്ന് നിങ്ങളുടെ ഇമെയിൽ വിലാസം കൂടി നൽകിയാൽ ടു സ്‌റ്റെപ് വെരിഫിക്കേഷൻ പ്രക്രിയ പൂർണമാവു.

ഇത് പൂർത്തിയാകുന്നതോടെ വാട്സ് ആപ്പ് സുരക്ഷിതമാക്കും പിന്നീട് വാട്ട്സ്ആപ്പ്  ഓഫ്‌ ചെയ്ത ശേഷം വീണ്ടും തുറക്കണമെങ്കിൽ ഈ ആറു അക്ക രഹസ്യം കോഡു ഉപയോഗിക്കണം. അതിനാൽ കോഡ്  മറന്നു പോകാതെ ഇരിക്കാൻ പ്രത്യകം ശ്രദ്ധിക്കുക. 

 നമ്പറിൽ എപ്പോഴെങ്കിലും വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങൾ നൽകിയ രഹസ്യ കോഡ് ആവശ്യപ്പെടും. ഇതുവഴി ഉപഭോക്താക്കൾക്ക് വാട്ആപ്പ് സുരക്ഷിതമാക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2