വാഷിംഗ്ടൺ: ഫേയ്സ്ബുക്ക് മെസഞ്ചറിൽ ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു.ഇനി മുതല്‍ ഉപയോക്താവിന് മെസഞ്ചറിലൂടെ വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ അഞ്ച് സന്ദേശങ്ങള്‍ മാത്രമേ ഫോർവേഡ് ചെയ്യാൻ സാധിക്കുകയുള്ളു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ലിങ്കുകള്‍ എന്നിവയ്ക്കെല്ലാം അഞ്ച് സന്ദേശങ്ങള്‍ എന്ന നിബന്ധന ബാധകമാണ്.

വ്യാജപ്രചാരണങ്ങള്‍ തടയാനും, തെറ്റായ വിവരങ്ങളും കൈമാറുന്നത് തടയാൻ ലക്ഷ്യമിട്ടാണ് നീക്കമെന്നും ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് പരിധി കൊണ്ടുവരുന്നത് തെറ്റായ വിവരങ്ങള്‍ പങ്കുവച്ച്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ തടയാന്‍ സാധിക്കുമെന്നും ഫേസ്‍ബുക്ക് ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2