ഏറ്റുമാനൂർ :വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്ക്  പിക്കപ്പ് വാനുമായി കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ  ബൈക്കിൽ നിന്ന് വീണ  യുവാവിന് മരിച്ചു. അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ കഴിയവെ ഇന്ന് രാവിലെ 10 ഓടെ അന്ത്യം. ത്രിശ്ശൂർ സൂര്യ ഗ്രാമം  ചെങ്കല്ലൂർ കുരിശേരി ഷോബിൻ ജയിംസ് (25) നാണ് മരിച്ചത്.

ഇന്നലെ രാവിലെ 8.30 ന് തെള്ളകം മാതാ ജംഗ്ഷനിലായിരുന്നു അപകടം. മാതാ ഹോസ്പിറ്റലിന് മുൻപിലെ  വെള്ളക്കെട്ടിൽ കയറാതിരിക്കാതെ ഓടിക്കുന്നതിനിടയിൽ  നിയന്ത്രണം വിട്ട് ബൈക്ക് എതിർ ദിശയിൽ നിന്നു എത്തിയ പിക്കപ്പ് വാനിൽ ഇടിച്ചു മറിയുക ആയിരുന്നു. അപകടത്തിൽ യുവാവിന്റെ തല തകർന്നു.  യുവാവ്  ഹെൽമറ്റ് ധരിച്ചിരുന്നില്ല.  മോട്ടോർവാഹന വകുപ്പ്  അധികൃതർ,  പോലീസ് സ്ഥലത്തെത്തിയിരുന്നു.  ഗുരുതരാവസ്ഥയിലായ  യുവാവിനെ മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.തലയ്ക്ക് ഒപ്പറേഷൻ നടത്തിയിരുന്നെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.അപകട വിവരം അറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലാണ് സി.സി.ടി.വി ക്യാമറ പരിശോധിച്ചത്. ഇതോടെയാണ് അപകടത്തിന്റെ കൃത്യമായ വിവരം ലഭിച്ചത്.

അപകട ദൃശ്യങ്ങൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2