തൃശ്ശൂര്‍: പീച്ചി അണക്കെട്ടിൽ നിന്ന് നാളെ വെള്ളം തുറന്ന് വിടുന്നതിനാല്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിക്കുകയുണ്ടായി. കാർഷിക ആവശ്യങ്ങൾക്കായി ഇന്ന് രാവിലെ 11 മണിക്കാണ് പീച്ചി അണക്കെട്ടിന്‍റെ റിവർ സൂയസ് വാൽവുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനായി ഒരുങ്ങുന്നത്. ഇതേ തുടന്ന് നദിക്കരയിലുള്ള പഞ്ചായത്ത് നിവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
പാണഞ്ചേരി, നടത്തറ,പുത്തൂര്, തൃക്കൂര്,വല്ലച്ചിറ, നെന്മണിക്കര എന്നീ പഞ്ചായത്തുകളിലെ നദിക്കരയിൽ താമസിക്കുന്നവരാണ് ജാഗ്രത പാലിക്കേണ്ടത്. ആരും ഈ സമയത്ത് നദിയിൽ ഇറങ്ങരുതെന്നും അറിയിക്കുകയുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2