ന്യൂ‌ഡല്‍ഹി: സെപ്തംബ‌ര്‍ ഒന്ന് മുതല്‍ രാജ്യത്തെ സാധാരണ ജനങ്ങളെ സാമ്ബത്തികമായി ബാധിച്ചേക്കാവുന്ന നിരവധി നിയമങ്ങളില്‍ മാറ്റം വരുകയാണ്.

അവ ഏതൊക്കെയെന്നറിഞ്ഞ് പ്ളാന്‍ ചെയ്തില്ലെങ്കില്‍ കുടുംബ ബഡ്ജറ്റിനെ പോലും കാര്യമായി ബാധിച്ചേക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആധാര്‍ – പി എഫ് ലിങ്കിംഗ്

ഇന്ന് മുതല്‍ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുമായി ആധാര്‍ കാര്‍‌ഡ് ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഇനി മുതല്‍ പി എഫ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനോ ലോണ്‍ എടുക്കാനോ പണം പിന്‍വലിക്കോനോ എല്ലാം സാധിക്കുകയുള്ളു. ആധാറുമായി പി എഫ് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ തൊഴിലുടമയുടേയും തൊഴിലാളിയുടേയും പി എഫ് സംഖ്യ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളു.

ആധാര്‍ – പാന്‍ ലിങ്കിംഗ്

എസ് ബി ഐ ബാങ്കില്‍ അക്കൗണ്ട് ഉള്ളവ‌ര്‍ ഈ മാസം 30ന് മുമ്ബായി തന്നെ തങ്ങളുടെ പാന്‍ കാര്‍ഡും ആധാര്‍‌ കാര്‍ഡും ലിങ്ക് ചെയ്തിരിക്കണം. ആധാറുമായി പാന്‍ കാ‌ര്‍ഡ് ലിങ്ക് ചെയ്യാത്തവര്‍ക്ക് ഇനി മുതല്‍ തങ്ങളുടെ എസ് ബി ഐ അക്കൗണ്ട് വഴി 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല.

പാചകവാതകത്തിന് വില കൂടും

കഴിഞ്ഞ രണ്ട് മാസവും പാചകവാതകത്തിന് വില കൂടിയിരുന്നു. ജൂലായില്‍ 25.50 രൂപയും ഓഗസ്റ്റില്‍ 25 രൂപയുമാണ് പാചകവാതകത്തിന് വില ഉയര്‍ത്തിയത്. ഈ മാസവും 25 രൂപയുടെ വര്‍ദ്ധന പാചകവാതക വിലയില്‍ വന്നിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ 190 രൂപയുടെ വര്‍ദ്ധനവാണ് പാചകവാതക വിലയില്‍ വന്നിട്ടുള്ളത്.

ചെക്ക് മാറുന്ന രീതിയില്‍ മാറ്റം

വര്‍ദ്ധിച്ചു വരുന്ന ചെക്ക് തട്ടിപ്പുകേസുകളെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ചെക്ക് മാറുന്നതിനുള്ള നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വന്നിരുന്നു. ഇനി മുതല്‍ വലിയ തുകകളുടെ ചെക്ക് മാറുന്നതിനു മുമ്ബ് ബാങ്കിനെ ഇക്കാര്യം മുന്‍കൂട്ടി അറിയിക്കണം. ജനുവരി ഒന്ന് മുതല്‍ റിസര്‍വ് ബാങ്ക് ഈ നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരുന്നെങ്കിലും ഇന്ന് മുതല്‍ ആയിരിക്കും ആക്സിസ് ബാങ്കില്‍ ഈ നിയമം നടപ്പിലാകുക.

കാറുകളുടെ ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിക്കും

പുതിയ കാറുകളുടെ ഇന്‍ഷുറന്‍സ് തുകയില്‍ 2000 മുതല്‍ 12000 രൂപയുടെ വരെ വര്‍ദ്ധനയുണ്ടാകും. ഇതു കൂടാതെ മദ്രാസ് ഹൈക്കോടതിയുടെ വിധിയനുസരിച്ച്‌ പുതുതായി കാറെടുക്കുമ്ബോള്‍ ബംപര്‍ ടു ബംപര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായി എടുക്കുകയും വേണം. ഇതിനു പുറമേ മാരുതി കാറുകളുടെ വില വര്‍ദ്ധന പ്രാബല്യത്തില്‍ വരുന്നതും ഇന്ന് മുതലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക